2017ലെ യൂഫേഫ ഫാന്‍സ് ടീം ഓഫ് ദ ഇയറില്‍ ബ്ലസീലിന്റെ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ഇടംപിടിച്ചില്ല. റയല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ബാഴ്‌സലോണയുടെ ലോകോത്തര താരം ലയണല്‍ മെസിയും അടങ്ങുന്ന അക്രമണ നിരയില്‍ ചെല്‍സിയുടെ ബെല്‍ജിയം താരം ഈഡന്‍ ഹസാര്‍ഡും ഇടംപിടിച്ചു. കളിക്കാരെ തിരഞ്ഞെടുപ്പ് വോട്ടുകളിലൂടെയാണ്.2017ലെ യൂഫേഫ ഫാന്‍സ് ടീം ഓഫ് ദ ഇയറില്‍ ബ്ലസീലിന്റെ സൂപ്പര്‍താരം നെയ്മര്‍ ജൂനിയര്‍ ഇടംപിടിച്ചില്ല. റയല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ബാഴ്‌സലോണയുടെ ലോകോത്തര താരം ലയണല്‍ മെസിയും അടങ്ങുന്ന അക്രമണ നിരയില്‍ ചെല്‍സിയുടെ ബെല്‍ജിയം താരം ഈഡന്‍ ഹസാര്‍ഡും ഇടംപിടിച്ചു. കളിക്കാരെ തിരഞ്ഞെടുപ്പ് വോട്ടുകളിലൂടെയാണ്. പി.എസ്.ജിയുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മറുടെ അസാന്നിദ്ധ്യമാണ് ശ്രദ്ധേയമായത്. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് നെയ്മര്‍ യുവേഫ ടീമിലിടം നേടാതെ പോകുന്നത്. ലീഗാ വണ്ണില്‍ തകര്‍പ്പന്‍ ഫോമിലായിട്ടും പി.എസ്.ജി സൂപ്പര്‍സ്റ്റാറിന് ഇടം പിടിക്കാനായിട്ടില്ല. സ്പാനിഷ് ലീഗില്‍ നിന്ന് ആറ് താരങ്ങളാണ് ടീമിലുള്‍പ്പെട്ടിരിക്കുന്നത്. റയല്‍ മഡ്രിഡില്‍ നിന്നും അഞ്ചും ബാഴ്‌സലോണയില്‍ നിന്ന് മെസ്സിയുമാണ് ടീമിലിടം പിടിച്ചത്. റൊണാള്‍ഡോ, സെര്‍ജിയോ റാമോസ്,മഴ്സെലോ, ടോണി ക്രൂസ്, ലൂക്കാ മോഡ്രിച്ച് എന്നിവരാണ് റയലില്‍ നിന്ന് ആരാധകര്‍ തിരഞ്ഞെടുത്ത താരങ്ങള്‍. പ്രീമിയര്‍ ലീഗില്‍ നിന്നും ഇറ്റാലിയന്‍ ലീഗില്‍ നിന്നും രണ്ട് വീതം കളിക്കാരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഹസാര്ഡിന് പുറമേ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയന്‍ താരം കെവിന്‍ ഡി ബ്രുയന്‍ എന്നിവരും യുവന്റസിന്റെ ഗോള്‍കീപ്പര്‍ ജിയാന്‍ലൂജി ബഫണും, പ്രതിരോധതാരം ജോര്‍ജിയന്‍ കില്ല്യനി എന്നിവരുമാണ് ഇടെ നേടിയ കളിക്കാര്‍.ബ്രസീലിയന്‍ താരമായ ഡാനി ആല്‍വസ് ടീമിലിടം നേടി. ഇറ്റാലിയല്‍ ഫുട്‌ബോള്‍ ഇതിഹാസമായ ്ബഫണെ അഞ്ചാം തവണയും ആരാധകര്‍ കൈവിട്ടില്ല.

0 comments:
Post a Comment