ജിഗ്നേഷ് മേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം ചെന്നൈയിലെ മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്ക്കരിച്ചു. ഇതേ തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്താതെ ജിഗ്നേഷ് ഇറങ്ങി പോയി. റിപ്പബ്‌ളിക് ടീവിയുടെ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ മൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതാണ് മറ്റ് മാധ്യമ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.ജിഗ്നേഷ് മേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനം ചെന്നൈയിലെ മാധ്യമ പ്രവര്‍ത്തകര്‍ ബഹിഷ്ക്കരിച്ചു. ഇതേ തുടര്‍ന്ന് വാര്‍ത്താ സമ്മേളനം നടത്താതെ ജിഗ്നേഷ് ഇറങ്ങി പോയി. റിപ്പബ്‌ളിക് ടീവിയുടെ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ മൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതാണ് മറ്റ് മാധ്യമ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.   ചെന്നൈയിലെ ഖെയ്ദ് ഇ മിലാത് ഇന്റര്‍നാഷ്ണല്‍ അക്കാദമി ഓഫ് മീഡിയ സ്റ്റഡീസില്‍ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു ജിഗ്നേഷ് മെവാനി. എന്നാല്‍ ഇതൊരു ജനറല്‍ ബൈറ്റ് മാത്രമാണല്ലോ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ ഒന്നുമല്ലല്ലോ താങ്കള്‍ കൂള്‍ ഡൗണ്‍ ആകു എന്ന് പറഞ്ഞ് മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും റിപ്പബ്‌ളിക് ടിവിയോട് സംസാരിക്കില്ല എന്നത് തന്റെ നിലപാടാണെന്ന് കടുംപിടുത്തം പിടിക്കുകയായിരുന്നു.  മെവാനി അയന്നില്ലെന്ന് കണ്ടപ്പോള്‍ ഈ വാര്‍ത്താ സമ്മേളനത്തിന് ഞങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും താങ്കള്‍ക്ക് ഇറങ്ങി പോകാമെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടര്‍ പറഞ്ഞു. മറ്റ് മാധ്യമ പ്രവര്‍ത്തകരും പിന്തുണ നല്‍കിയതോടെ മെവാനി മുറിയില്‍നിന്ന് ഇറങ്ങി പോകുകയായിരുന്നു.  നേരത്തെ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിന് ശ്രമിച്ച റിപ്പബ്‌ളിക് ടിവി മാധ്യമപ്രവര്‍ത്തകരെ പല അവസരങ്ങളിലും രാഷ്ട്രീയക്കാര്‍ ഇറക്കി വിട്ടിട്ടുണ്ട്. റിപ്പബ്‌ളിക് ടിവിയോട് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. എന്നാല്‍, ഒരു പൊതു പത്രസമ്മേളനത്തിനിടെ ഇത്തരത്തിലൊരു സംഭവം ആദ്യമായിട്ടാണ്.


കൊച്ചിയുടെ നിരത്തിലൂടെ ഒരു രാത്രിയും രണ്ടു പകലുകളുമാണ് ഭാനുപ്രിയ നടന്നത്. ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് നടന്നതെങ്കിലും അവള്‍ക്ക് നേരിടേണ്ടി വന്നത് തുറിച്ചുനോട്ടങ്ങളും അശ്ലീല പദപ്രയോഗങ്ങളുമാണ്.കൊച്ചിയിലൂടെയുള്ള ഒരു യാത്ര എന്ന നിലയ്ക്കാണ് അഭിലാഷ് മുല്ലശ്ശേരിയും സുഭാഷ് മന്ത്രയും ഈ ഫോട്ടോഷൂട്ട് നടത്തിയത്. ആയിരത്തിലേറെ ചിത്രങ്ങള്‍ അവര്‍ പകര്‍ത്തിയെങ്കിലും 15 എണ്ണമെ പുറത്തുവിട്ടിട്ടുള്ളു. പെണ്ണിന് നേരെയുള്ള നോട്ടങ്ങളെ, അവളോടുള്ള മനോഭാവത്തെയൊക്കെ മറനീക്കി പുറത്തുകൊണ്ടു വന്നവയായിരുന്നു ഈ ഫോട്ടോഷൂട്ട്.വൊയേജ് ഓഫ് ടൈം എന്ന പേരില്‍ ഭാനുപ്രിയയുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ തന്നെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.തന്റെ യാത്രയെക്കുറിച്ച് ഭാനുപ്രിയ പറയുന്നത് ഇങ്ങനെ  എന്റെ ചെറിയൊരു യാത്രയുടെ തുടക്കമെന്നോണമാണ് ‘voyage of time’ ടൈറ്റിലോടു കൂടി പോസ്റ്റ് ചെയ്തിട്ടുള്ള ഈ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍.ഓരോ ഫോട്ടോയ്ക്കും പറഞ്ഞു വയ്ക്കാന്‍ ഓരോ അനുഭവങ്ങള്‍ ഒരു രാത്രിയും, രണ്ടു പകലും കൊണ്ടെടുത്ത ഈ ഫോട്ടോ ഷൂട്ടിലൂടെ എനിക്കുണ്ടായിരുന്നു. കൃത്യമായ ആശയത്തോടെ തന്നെയായിരുന്നു ഇത് ഡിസൈന്‍ ചെയ്തു പറഞ്ഞു വയക്കുന്നത്.നഗരമധ്യത്തിലും, ഗ്രാമത്തിലും, രാത്രിയിലെ തിരക്കിനിടയിലുമൊക്കെയായി നടത്തിയ ഷൂട്ടില്‍ അത്രയൊന്നും പരിചയമില്ലാത്ത, ഒച്ചയൊന്നുമില്ലാത്ത ഒരു സ്ത്രീയുടെ യാത്രയെ തന്നെയാണ് അതിന്റെ ടൈറ്റില്‍ തരുന്ന ആശയത്തോടു കൂടി അവതരിപ്പിക്കുന്നത്.യാത്രകള്‍ ഒറ്റക്കും, കൂട്ടമായും ചെയ്യാറുണ്ടെങ്കിലും അതിലുണ്ടാകുന്ന ആശങ്കകള്‍ എനിക്ക് പലതാണ്.അത് തന്നെയാണ് ഇതിലും പറഞ്ഞു വച്ചതും. കൊച്ചിയെനിക്ക് പരിചയമല്ല. ഷൂട്ടാണെങ്കിലും കൈയ്യില്‍ ഒന്നുമില്ലാതെ ആള്‍കൂട്ടത്തിനിടയില്‍ നിന്നപ്പോ, കണ്‍മുന്നില്‍ നിന്ന് ഫോട്ടോഗ്രാഫറെയും, ഡയറക്ടറെയും കാണാതായപ്പോ, ആ ഒറ്റപ്പെടലില്‍ പലരും പല രീതിയില്‍ വന്നെന്നോട് മിണ്ടിയപ്പോ എവിടെയോ ചോര്‍ന്നൊരു ധൈര്യം, ചിരിച്ചു കൊണ്ട് തിരിച്ചു മിണ്ടി തിരിച്ചെടുത്തപ്പോ കിട്ടിയ സമാധാനവും ഒക്കെ ഈ ഫോട്ടോഷൂട്ട് ആദ്യാനുഭവമെന്ന രീതിയില്‍ എന്നെ സംബന്ധിച്ച് വളരെ വലുതാണ്.


ക്രിക്കറ്റ് ലോകത്ത് പിച്ചവെച്ച് തുടങ്ങുന്ന അഫ്ഗാനിസ്ഥാന്റെ കന്നി ടെസ്റ്റ് മത്സരം ബെംഗളരൂവില്‍. ചിന്നസ്വാമി സ്റ്റേിഡയത്തില്‍ ജൂണ്‍ 14നാണ് ഇന്ത്യയ്‌ക്കെതിരേ അഫ്ഗാനിസ്ഥാന്‍ കളിക്കുക. ടെസ്റ്റ് പദവി കഴിഞ്ഞ വര്‍ഷമാണ ഐസിസി അഫ്ഗാന് ടെസ്റ്റ് പദവി നല്‍കിയത്. അഫ്ഗാനിസ്ഥാന് പുറമെ അയര്‍ലണ്ടിനും ടെസ്റ്റ് പദവി നല്‍കിയ ഐസിസി പൂര്‍ണ്ണാധികാരമുള്ള ക്രിക്കറ്റ് രാജ്യങ്ങളുടെ എണ്ണം 12 ആക്കി ഉയര്‍ത്തിയിരുന്നു.ാഷിദ് ഖാന്‍, മൊഹമ്മദ് നബി തുടങ്ങിയവര്‍ ക്രിക്കറ്റ് ലോകത്ത് പരിചിത മുഖമായിട്ടുണ്ടെങ്കിലും കൂടുതല്‍ താരങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ വളരുന്നുണ്ടെന്നാണ് വിലയിരുത്തലുകള്‍. ഇത്തവണത്തെ ഐപിഎല്ലില്‍ 13 അഫ്ഗാന്‍ താരങ്ങളാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്റെ മാത്രം അടിസ്ഥാന വില 2 കോടി രൂപയാണ്.ഇരു രാജ്യങ്ങളുടേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള മികച്ച ബന്ധമാണ് രണ്ട് ടീമുകളും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിലേക്ക് നയിച്ചത്.


കേരളാ ബ്ലാസ്റ്റേഴ്‌സും ജംഷഡ്പൂരും തമ്മില്‍ ഇന്ന് ഏറ്റ്മുട്ടുമ്പോള്‍ അത് കേവലം രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്നതിനേക്കാള്‍ രണ്ട് പരിശീലകര്‍ തമ്മിലുള്ള ഏറ്റുമുട്ടലായാണ് വിലയിരുത്തന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ സീസണിലെ പരിശീലകനായിരുന്നു സ്റ്റീവ് കോപ്പല്‍. ആദ്യ സീസണിലെ മാര്‍ക്വി താരവും പരിശീലകനുമായിരുന്ന ഡേവിഡ് ജയിംസ് ഈ സീസണില്‍ രണ്ടാഴ്ച മുമ്പ് മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നത്.എങ്കിലും കളി മറന്ന മഞ്ഞപ്പട പുതിയ കോച്ചിനു കീഴില്‍ തകര്‍പ്പന്‍ ഫോമിലാണ്. ഇന്ന് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയിലാണ്. ഇന്നത്തെ കളിയേക്കുറിച്ച് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ പറയുന്നതിങ്ങനെയാണ്.  ജംഷഡ്പൂരിന്റെ പ്രതിരോധക്കോട്ട തകര്‍ക്കുക എന്നത് കഠിനമേറിയ ജോലിയാണ്. ഞാനെന്റെ കുട്ടികളോട് 100 ശതമാനം ആത്മാര്‍ത്ഥമായി കളിയേ സമീപിക്കാനാണ് പറഞ്ഞിരിക്കുന്നത്. എങ്കില്‍ വിജയം ഞങ്ങള്‍ക്കൊപ്പമായിരിക്കും.  ‘തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ക്കു പിന്നില്‍ തീര്‍ച്ചയായും ഒരു രഹസ്യമുണ്ട്. പക്ഷേ, അതു രഹസ്യമല്ലേ? പുറത്തു പറയാന്‍ ഉദ്ദേശിക്കുന്നില്ല. പലരും എനിക്കു പരിചയമുള്ള കളിക്കാരാണ്. അവരുമായുള്ള നല്ല ബന്ധം കളത്തില്‍ പ്രതിഫലിക്കുന്നുണ്ട്. എനിക്കൊപ്പമുള്ളവര്‍ 101 ശതമാനം അധ്വാനിക്കുന്നവരാണ്. ടീമിന്റെ വിജയത്തില്‍ അതെല്ലാം നിര്‍ണായകമാണ്’. ജയിംസ് വ്യക്തമാക്കി.  സ്വന്തം ആരാധകര്ക്കു മുന്നില‍്‍ ആദ്യമായൊരു ജയം തേടിയാവും ജംഷഡ്പൂര് ഇറങ്ങുക


ഇന്ത്യയും പാക്കിസ്ഥാനുമായി തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. ഇൗ സാഹചര്യത്തില്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പില്‍ നിന്നും പിന്മാറുമെന്ന ഭീഷണിയുമായി പാക്കിസ്ഥാന്‍ രംഗത്തു വന്നിരുന്നു. ടൂര്‍ണമെന്റില്‍ പങ്കെടുക്കണോ വേണ്ടയോ എന്നു പാക്കിസ്ഥാന്‍ തന്നെ തീരുമാനിക്കട്ടെയെന്നു ബിസിസിഐ മറുപടി നല്‍കി.ഈ വര്‍ഷം നടക്കുന്ന ഏഷ്യ കപ്പില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിക്കുമോ എന്നതാണ് ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ ചര്‍ച്ച. സെപ്റ്റംബര്‍ 15 മുതല്‍ 30 വരെയാണ് ഏഷ്യ കപ്പിന്റെ 14 -ാം പതിപ്പ് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ടൂര്‍ണമെന്റ് മുമ്പ് നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നു ബിസിസിഐയുടെ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി വ്യക്തമാക്കി.  നിലവില്‍ ബിസിസിഐയ്ക്കു എതിരെ പാക്ക് ക്രിക്കറ്റ് ബോര്‍ഡ്‌ പിസിബി കേസ് നല്‍കിയിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബൈ-ലാറ്ററല്‍ സീരീസ് ഇന്ത്യ കളിച്ചില്ല. ഇതിനു എതിരെയാണ് പരാതി. ഇരു രാജ്യങ്ങളും തമ്മില്‍ എട്ടു വര്‍ഷത്തിനുളളില്‍ എട്ടു പരമ്പര കളിക്കാമെന്നു കരാര്‍ നിലവിലുണ്ട്. എന്നിട്ടും ഇന്ത്യ ബൈ-ലാറ്ററല്‍ സീരീസ് കളിച്ചില്ലെന്നു പാക്കിസ്ഥാന്‍ ആരോപിക്കുന്നു. ഇന്ത്യ പാക്ക് നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണതു കൊണ്ടാണ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് അനുമതി നിഷേധിക്കപ്പെട്ടത്.

കളി മികവിലും സൗന്ദര്യത്തിലും ലോക ഫുട്‌ബോളില്‍ പുതിയ ഇടം കണ്ടെത്തിയ കളിക്കുടമ റൊണാള്‍ഡീഞ്ഞോ കളി മതിയാക്കി. പ്രഫഷണല്‍ ഫുട്‌ബോളില്‍ നിന്നും റൊണാള്‍ഡീഞ്ഞോ വിരമിച്ചതായി താരത്തിന്റെ സഹോദരനും ഏജന്റുമായ റോബര്‍ട്ടോ അസിസ് സ്ഥിരീകരിച്ചു. 2015 മുതല്‍ സജീവ ഫുട്‌ബോള്‍ രംഗത്തില്ലെങ്കിലും വിരമിക്കല്‍ ഇപ്പോഴാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.കളിയുടെ സൗന്ദര്യശാസ്ത്രത്തില്‍ പുതുമയുള്ള മുഖവുമായി കരിയിലകിക്കിലൂടെ കടന്നുവന്ന റൊണാള്‍ഡീഞ്ഞോ തന്റെ കളിമികവ് കൊണ്ട് അതിവേഗം ഫുട്‌ബോള്‍ ലോകത്തിന്റെ നെറുകയിലെത്തി. 2002ല്‍ ബ്രസീല്‍ ലോകകപ്പ് നേടുമ്പോള്‍ നിര്‍ണായക സംഭാവന നല്‍കിയ താരം 2006ല്‍ ബാഴ്‌സലോണയെ ചാംപ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു. 2005ല്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരവും റൊണാള്‍ഡോഞ്ഞീയ്ക്ക് ലഭിച്ചിരുന്നു  വിരമിച്ചെങ്കിലും ബ്രസീല്‍ ടീമിന് വേണ്ടിയും യൂറോപ്പിലും ഏഷ്യയിലുമായി ഫുട്ബോളുമായി ബന്ധപ്പെട്ട് റൊണാള്‍ഡീഞ്ഞോ ഉണ്ടാകുമെന്ന് സഹോദരന്‍ പറഞ്ഞു. 2001ല്‍ ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജെര്‍മനില്‍ ചേരുന്നതിന് മുമ്പ് ഗ്രെമിയോയിലാണ് ഇഞ്ഞോ കളി തുടങ്ങിയത്. പിന്നീട് ലാലീഗയിലെ ബാഴ്‌സലോണയിലേക്ക് കൂടുമാറിയ താരം എസി മിലാന് വേണ്ടിയും ബൂട്ടണിഞ്ഞു.  2015 ജൂലൈയില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഫ്ളുമിനെന്‍സുമായി റൊണാള്‍ഡീഞ്ഞോ കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും 9 മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹം ക്ലബ്ബിന് വേണ്ടി കളിച്ചിരുന്നത്. 97 തവണ ബ്രസീലിന് വേണ്ടി കളിച്ചിട്ടുള്ള താരം ടീമിനായി 33 ഗോളുകള്‍ നേടിയിട്ടുണ്ട്.



ഹാമില്‍ട്ടന്‍: ന്യൂസീലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ പാക് താരം ശുഹൈബ് മാലിക്കിന് പരിക്ക്. റണ്‍സെടുക്കാനുളള ശ്രമിത്തിനിടെ കിവീസ് താരം കോളിന്‍ മണ്‍റോയുടെ ഏറ് തലയില്‍ പതിച്ചാണ് മാലിക്കിന് പരിക്കേറ്റത്. മത്സരത്തിന്റെ 32ാം ഓവറിലാണ് നാടകീയ സംഭവങ്ങള്‍.ഹെല്‍മെറ്റില്ലാത്ത കിവീസ് സ്പിന്നര്‍ക്കെതിരെ ബാറ്റ് ചെയ്യുകയായിരുന്നു മാലിക്ക്. ഇതിനിടെ സിംഗിളെടുക്കാന്‍ ശ്രമിച്ച താരം റണ്ണൗട്ടാകാതിരിക്കാന്‍ തിരിഞ്ഞോടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ക്രീസിലേക്ക് ഓടിക്കയറുന്നതിനിടയില്‍ കിവീസ് ഫീല്‍ഡര്‍ മണ്‍റോ എറിഞ്ഞ പന്ത് ഷുഐബിന്റെ തലയില്‍കൊണ്ടു.  വേദന കൊണ്ട് പുളഞ്ഞ പാക് താരം ഗ്രൗണ്ടില്‍ വീണു. തുടര്‍ന്ന് വൈദ്യസംഘമെത്തി മാലിക്കിനെ പരിശോധിച്ചു. കുറച്ചുസമയത്തിന് ശേഷം കളി തുടര്‍ന്ന മാലിക്കിന് പിന്നീട് രണ്ട് പന്തുകളേ നേരിടാനായുള്ളു. ആകെ ആറു റണ്‍സാണ് പാക് താരം നേടിയത്.അതെസമയം മാലിക്കിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. മത്സരശേഷം നടന്ന പരിശോധനയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കൂടുതല്‍ പരിശോധനകള്‍ നടന്നുവരുകയാണ്. ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഭര്‍ത്താവ് കൂടിയാണ് ശുഹൈബ് മാലിക്ക്.  മത്സരത്തില്‍ പാകിസ്താന്‍ അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. വള്ളിയാഴ്ച്ച വെല്ലിങ്ടണിലാണ് അഞ്ചാം ഏകദിനം.