‘ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞുപോയെന്നു തോന്നുന്നു,

എ.കെ.ജിയ്‌ക്കെതിരായി വി.ടി ബല്‍റാം എം.എല്‍.എ നടത്തിയ പവിവാദ പരാമര്‍ശത്തില്‍ ബല്‍റാമിനെതിരെ വിമര്‍ശനവുമായി നടന്‍ ഇര്‍ഷാദ്. ബല്‍റാമിനെ രൂക്ഷമായി വിമര്‍ശിച്ച നടന്‍. സോഷ്യല്‍ മീഡിയയിലൂടെ ബല്‍റാമിനെതിരെ മോശം ഭാഷയില്‍ ഇര്‍ഷാദ് പ്രതികരിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി ഇര്‍ഷാദ് വീണ്ടും രംഗത്ത്.ഫെയ്‌സ്ബുക്ക് ലൈവിലെത്തിയ ഇര്‍ഷാദ് ബല്‍റാമിനെതിരെ വീണ്ടും രൂക്ഷമായി പ്രതികരിച്ചു. താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും ചീത്ത പറഞ്ഞത് കുറഞ്ഞുപോയെന്നാണ് തോന്നുന്നതെന്നും ഇര്‍ഷാദ് പറഞ്ഞു.  ഇര്‍ഷാദിന്റെ വാക്കുകള്‍ ഇങ്ങനെ  ‘ബല്‍റാമിനെ ഞാന്‍ തെറിവിളിച്ച സംഭവത്തില്‍ കുറച്ച് പരാതികള്‍ കേട്ടിരുന്നു. ബലരാമാ താങ്കള്‍ ആദ്യം സഖാവ് എകെജി ആരാണെന്ന് പഠിക്കണം. ബല്‍റാമിനെ വിളിച്ച തെറി കുറഞ്ഞ് പോയി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ നിലവാരത്തിന് അനുസരിച്ച് അത്രയല്ലേ പറയാന്‍ പാടൊള്ളൂ. അത്രയെങ്കിലും പറഞ്ഞില്ലെങ്കില്‍ ഉറങ്ങാന്‍ പോലും സാധിക്കില്ലായിരുന്നു.’

0 comments:

Post a Comment