പാര്‍ഥ്വീവിനെ ട്രോളി ‘പണി’ മേടിച്ച് സേവാഗ്

കളിക്കളത്തിലെന്നപോലെ തകര്‍പ്പന്‍ പ്രകടനമാണ് സോഷ്യല്‍മീഡിയയിലും ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സേവാഗ് നടത്തുന്നത്. സര്‍ക്കാസത്തിലൂടെ ആളുകളെ കയ്യിലെടുക്കാന്‍ വീരുവിനെ കഴിഞ്ഞേ ആളുള്ളു. എന്നാല്‍ വീരുവിനേയും വെള്ളംകുടിപ്പിക്കുന്ന മറുപടിയുമായാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥ്വീവ് പട്ടേല്‍ എത്തിയിരിക്കുന്നത്.എല്ലാത്തിന്റെയും തുടക്കം് ഒരു കൈപ്പത്തിയുടെ രൂപത്തിലുള്ള റൊട്ടിയില്‍ നിന്നാണ്. അത് ട്വിറ്ററില്‍ പങ്കുവച്ച് സെവാഗ് താഴെയെഴുതിയത് ഇങ്ങിനെ. ”ആദ്യമായി വീട്ടിലെത്തിയ നവവധുവിനോട് സ്വന്തം കൈകൊണ്ട് ഭര്‍ത്താവ് ചപ്പാത്തിയുണ്ടാക്കാന്‍ പറഞ്ഞതാണ് ഈ കാണുന്നത്”, എന്നാണ് സേവാഗ് കുറിച്ചത്.  പാര്‍ഥ്വീവ് പട്ടേലിനെ ടാഗ് ചെയ്ത് സേവാഗ് കുറിച്ചത് ഇങ്ങനെ. ”താങ്കള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കൈയ്യുറ കൊണ്ടുപോയിട്ടില്ലെങ്കില്‍ ഞാനിത് അങ്ങോട്ട് അയക്കാം”, എന്നാണ് സേവാഗ് പറഞ്ഞു.ഇതിന് പാര്‍ത്ഥിവിന്റെ മറുപടി ഇങ്ങനെ. ”എന്റെ സൈസിന് കൃത്യമായ കൈയ്യുറ ഞാന്‍ കരുതിയിട്ടുണ്ട്. ഡല്‍ഹിയില്‍ ശൈത്യം കൂടുതല്‍ ശക്തമാകുകയാണെങ്കില്‍ പുറത്തുപോകുമ്പോള്‍ താങ്കള്‍ക്ക് ഉപയോഗിക്കാന്‍ അത് കൈയ്യില്‍ തന്നെ വച്ചോളൂ”, എന്നാണ് മുന്‍പ് ടീം ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരുന്ന പാര്‍ത്ഥിവിന്റെ ട്വീറ്റ്.  എന്തായാലും പാര്‍ഥ്വീന്റെ ട്വീറ്റ് ട്വിറ്ററില്‍ വന്‍ ഹിറ്റായിരിക്കുകയാണ്.


0 comments:

Post a Comment