ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.ഏഴിനു 92 എന്ന നിലയിലായിരുന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 209 അവസാനിച്ചത് പാണ്ഡ്യയുടെ കരുത്തില്‍ മാത്രമായിരുന്നു.ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു.ഏഴിനു 92 എന്ന നിലയിലായിരുന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 209 അവസാനിച്ചത് പാണ്ഡ്യയുടെ കരുത്തില്‍ മാത്രമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പാണ്ഡ്യ തന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ കാഗിസോ റബാദ അതിനു പാണ്ഡ്യയെ അനുവദിച്ചില്ല. 93 റണ്‍സുമായി നിന്ന പാണ്ഡ്യയെ ദക്ഷിണാഫ്രിക്കന്‍ ബോളര്‍ റബാദ പുറത്താക്കി. പാണ്ഡ്യയുടെ വിക്കറ്റ് വീഴ്ത്തിയ റബാദയുടെ നെറ്റിയില്‍ ഉമ്മ വച്ചാണ് ഡു പ്ലെസിസ് തന്റെ സന്തോഷം പ്രകടിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ റബദയെ വാനോളം പുകഴ്ത്തിയാണ് നായകന്‍ തന്റെ ടീം മേറ്റിനെ സന്തോഷിപ്പിച്ചത്. എന്നാല്‍ രസികനായ റബദ അതിന് മറുപടി നല്‍കിയത് ഇങ്ങനെയാണ്. ഡു പ്ലസിസിന്റെ പ്രവര്‍ത്തി തന്റെ കാമുകിയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ല എന്നാണ് റബാദ കമന്റിട്ടത്സോഷ്യല്‍ മീഡിയയില്‍ ഡുപ്ലസിസ് റബദയെ ഉമ്മ വയ്ക്കുന്ന ചിത്രം വൈറലായിരുന്നു.ഐ.സി.സി ഉള്‍പ്പടെ ആ ചിത്രം ഷയര്‍ ചെയ്തിരുന്നു.

0 comments:
Post a Comment