മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറിനായി ജൂൺ വരെ കാത്തിരിക്കുമെന്നും ഇല്ലെങ്കിൽ തന്റെ ‘കുഞ്ഞാലി മരയ്ക്കാർ’ ജൂലൈയിൽ പ്രഖ്യാപിക്കുമെന്നും സംവിധായകൻ പ്രിയദർശൻ. പ്രിയന്റെ ചിത്രത്തിൽ മോഹൻലാലിനെയാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.നിമിറി’നു ശേഷം അടുത്ത ചിത്രം മലയാളത്തിലാകുമെന്നും പ്രിയദർശൻ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നേരത്തേ മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവൻ കുഞ്ഞാലി മരയ്ക്കാർ’ അനൗൺസ് ചെയ്തിരുന്നു. ജൂണിനുള്ളിൽ ഇതിന്റെ ചിത്രീകരണം തുടങ്ങിയില്ലെങ്കിൽ തന്റെ പ്രോജക്ട് ജൂലൈയിൽ അനൗൺസ് ചെയ്യാനാണ് പ്രിയദർശന്റെ പദ്ധതി. “ഈ സിനിമ ചെയ്യാൻ ചരിത്രം ആഴത്തില്‍ അറിയേണ്ടതുണ്ട്. അദ്ദേഹത്തെക്കുറിച്ചുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു. യഥാര്‍ഥ സംഭവങ്ങളും ഭാവനയും കലര്‍ത്തിയായിരിക്കും സിനിമ ഒരുക്കുക. ആ കാലഘട്ടത്തിന്റെ പല വിവരങ്ങളും ലഭ്യമല്ല. അതുകൊണ്ടുതന്നെ വളരെ വെല്ലുവിളി നിറഞ്ഞ ഒരു സിനിമയാണിത്.” പ്രിയദർശൻ പറഞ്ഞു. 1967ല്‍ പുറത്തിറങ്ങിയ കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിൽ കൊട്ടാരക്കര ശ്രീധരൻ നായരായിരുന്നു നായകവേഷം അവതരിപ്പിച്ചത്. സാമൂതിരിയുടെ പടത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെക്കുറിച്ചുള്ള ചിത്രമാണ്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘കുഞ്ഞാലി മരയ്ക്കാറി’ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേർന്നാണ്. ഓഗസ്റ്റ് സിനിമാസാണ് ബിഗ് ബജറ്റില്‍ സിനിമ ഒരുക്കുന്നത്. മാസങ്ങൾക്ക് മുൻപ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് പ്രിയൻ തന്റെ പ്രോജക്ടുമായി മുന്നോട്ടു പോകുന്നത്. ജൂലൈക്ക് മുൻപ് മമ്മൂട്ടിയുടെ ചിത്രം തുടങ്ങിയാൽ തന്റെ പ്രോജക്ട് ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

0 comments:
Post a Comment