കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. പരിക്കിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം പുറത്തായിരുന്ന സികെ വിനീത് മുംബൈക്കെതിരേ നാളെ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാകും. ടീമിനൊപ്പം വിനീത് പരിശീലനത്തിനിറങ്ങിയെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ് വ്യക്തമാക്കി. ഫോമിലേക്ക് തിരിച്ചെത്തിയ ഇയാന്‍ ഹ്യൂമിനൊപ്പം വിനീതും മുന്നേറ്റ നിരയിലുണ്ടാകുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത. പരിക്കിനെ തുടര്‍ന്ന് രണ്ടാഴ്ചയോളം പുറത്തായിരുന്ന സികെ വിനീത് മുംബൈക്കെതിരേ നാളെ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാകും. ടീമിനൊപ്പം വിനീത് പരിശീലനത്തിനിറങ്ങിയെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ് വ്യക്തമാക്കി. ഫോമിലേക്ക് തിരിച്ചെത്തിയ ഇയാന്‍ ഹ്യൂമിനൊപ്പം വിനീതും മുന്നേറ്റ നിരയിലുണ്ടാകുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം, അവസാന ലൈന്‍ അപ്പ് മത്സരത്തിന് മുമ്പ് മാത്രമാണ് പുറത്തുവിടുക. ബെംഗളൂരുവിനെതിരേ കൊച്ചിയില്‍ നടന്ന മത്സരത്തിന് മുമ്പായാണ് വിനീതിന് പരിക്കേറ്റത്. തുടര്‍ന്ന്് ഡോക്ടറുടെ നിര്‍ദേശ പ്രകാരം വിശ്രമത്തിലായിരുന്നു താരം. സികെ വിനീത്, സിഫ്‌നിയോസ്, ഹ്യൂം ത്രയമാകും മുംബൈക്കെതിരേ മുന്നേറ്റ നിരയിലെന്നാണ് സൂചന. മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്റെ കീഴില്‍ കാര്യമായ പ്രകടനം നടത്താന്‍ സാധിക്കാതിരുന്ന വിനീത് പുതിയ പരിശീലകന്റെ കീഴില്‍ പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
sports
ഇനി കളിമാറും; മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത
January 13, 2018
No Comments

0 comments:
Post a Comment