മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം എന്നിങ്ങനെയുള്ള മുന്‍നിര നായകന്മാരുടെ പ്രിയപ്പെട്ട നായികയായിരുന്നു രോഹിണി. തെലുങ്കില്‍ നിന്നും മലയാളത്തിലേക്കെത്തിയ താരം തമിഴ് സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മലയാള സിനിമയില്‍ പ്രമുഖ സംവിധായകരായ അടൂര്‍ ഗോപാലകൃഷ്ണന്റെയും ജി അരവിന്ദന്റെയും സിനിമകളില്‍ അഭിനയിക്കാന്‍ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതില്‍ തനിക്ക് വിഷമമുണ്ടെന്നും താരം പറയുന്നു. ഇവരുടെ സിനിമകളില്‍ നായികമാരായി അഭിനയിച്ച മേനകയോടും ജലജയോടും തനിക്ക് അസൂയ തോന്നിയിട്ടുണ്ടെന്നും രോഹിണി പറയുന്നു. അടൂര്‍ സാറിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. താന്‍ അദ്ദേഹത്തോട് കുറേ വട്ടം ഒരു റോളിനായി കെഞ്ചിയിട്ടുണ്ട്. ഒരു അവസരം തരുമോ എന്ന് ചോദിച്ചപ്പോള്‍ പറ്റിയ കഥാപാത്രങ്ങള്‍ വേണ്ടേ എന്ന മറുചോദ്യമാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹം നാലുപെണ്ണുങ്ങള്‍ എന്ന സിനിമയെടുക്കുന്ന സമയത്തും അദ്ദേഹത്തോട് അവസരം ചോദിച്ചിരുന്നു.എന്നാല്‍ ഞാന്‍ ചെറിയ മുടിക്കാരെ അഭിനയിപ്പിക്കാറില്ലെന്ന മറുപടിയാണ് അന്ന് അദ്ദേഹം നല്‍കിയതെന്നും രോഹിണി പറയുന്നു. നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് തനിക്ക് ഷോര്‍ട് മുടി ആയിപ്പോയി. അതോടെ ആ അവസരം നഷ്ടമാകുകയും ചെയ്തു. പക്ഷേ, അതിനുശേഷം താന്‍ ഇതുവരെ മുടി മുറിച്ചിട്ടില്ല. നീട്ടിത്തന്നെ നടക്കുകയാണ്. അങ്ങനെയൊരു സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി മാത്രം എന്നും രോഹിണി പറഞ്ഞു.
movie
ഒരു വേഷത്തിന് വേണ്ടി പലതവണ അദ്ദേഹത്തിന്റെ മുമ്പില്‍ കെഞ്ചിയിട്ടുണ്ട്, പക്ഷേ... ;മലയാള സംവിധായകനെക്കുറിച്ച് രോഹിണി പറയുന്നു
January 12, 2018
No Comments

0 comments:
Post a Comment