മകന്‍ തൈമൂറിന്റെ ജനനശേഷം കരീന നായികയായെത്തുന്ന ആദ്യ ചിത്രം വിരേ ദി വെഡ്ഡിങ് റിലീസിനു തയ്യാറെടുക്കുകയാണ്. എന്നാല്‍ ചിത്രം കരീനയുടെ തിരിച്ചു വരവാണോ എന്നു ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് അവളോടാണ് നിങ്ങള്‍ ഇതു ചോദിച്ചിരുന്നതെങ്കില്‍ അവള്‍ ചെരിപ്പെടുത്തെറിയുമായിരുന്നെന്നും അവളെ സംബന്ധിച്ചിടത്തോളം സിനിമയ്ക്ക് ചുറ്റും എപ്പോഴും അവളുണ്ടെന്നും സെയ്ഫ് പറഞ്ഞു.കരീന നല്ലൊരു ആര്‍ട്ടിസ്റ്റാണ് സിനിമയ്ക്കു വേണ്ടി എങ്ങനെയാണ് അവള്‍ തന്റെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്തുന്നതെന്നു കണ്ടിട്ടുണ്ടെന്നും വ്യക്തമാക്കിയ സെയ്ഫ് കരീനയ്ക്ക് സിനിമയോടുള്ള ആത്മാര്‍ഥതയെ പ്രശംസിച്ചു. ഡല്‍ഹി ബെല്ലി റിലീസ് ആയതിന്റെ സന്തോഷത്തിലാണ് സെയ്ഫ് അലി ഖാന്‍. അതോടൊപ്പം മകള്‍ സാറ സിനിമയില്‍ അരങ്ങേറുകയും ചെയ്യുന്നു. സാറയുടെ മുന്നില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ഒരു ജീവിതം തന്നെ മുന്നില്‍ നീണ്ടു കിടക്കുകയാണെന്നും അവളുടെ സ്്വപ്‌നങ്ങളെല്ലാം സഫലമാകട്ടെയെന്നും് അദ്ദേഹം ആശംസിച്ചിട്ടുണ്ട്. പുതിയ ചിത്രം കാലകാണ്ടിയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് നടപടിയെയും താരം അനുകൂലിച്ചു. ചില സമയങ്ങളില്‍ , സന്ദര്‍ഭങ്ങളില്‍ എ സര്‍ട്ടിഫിക്കറ്റ് സിനിമയ്ക്ക് അനിവാര്യമാണ്. ചില ചിത്രങ്ങള്‍ കുട്ടികള്‍ക്കു വേണ്ടി നിര്‍മ്മിച്ചവയല്ല. അക്കാര്യത്തില്‍ ഞാന്‍ സെന്‍സര്‍ ബോര്‍ഡിനോടു യോജിക്കുന്നു. അക്രമങ്ങള്‍ എന്റെ കുട്ടികള്‍ കാണാന്‍ ഞാനാഗ്രഹിക്കുന്നില്ല. സെയ്ഫ് വെളിപ്പെടുത്തി.
movie
‘ഇത് ചോദിച്ചാല്‍ അവള്‍ നിങ്ങളെ ചെരിപ്പെടുത്തെറിയും’, മാധ്യമ പ്രവര്‍ത്തകനോട് സെയ്ഫ് അലി ഖാന്‍
January 13, 2018
No Comments

0 comments:
Post a Comment